പെരിന്തല്‍മണ്ണ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിന് പുതിയ ഭരണസമിതി
1450769
Thursday, September 5, 2024 4:56 AM IST
പെരിന്തല്‍മണ്ണ :വ്യാപാരികളുടെ ഉന്നമനത്തിനായി പെരിന്തല്‍മണ്ണ താലൂക്ക് പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ മര്‍ക്കന്റയില്‍ സഹകരണ സംഘം ലിമിറ്റഡ് നമ്പര്‍ എം 802 ന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
പ്രസിഡന്റായി പി. അബ്ദുള്‍സലാം (ഗള്ഫ്ഓണ്), വൈസ് പ്രസിഡന്റായി എം. സുധീഷ് എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: കെ. മുഹമ്മദ് ഹുസൈന്, എ. നൗഫല്‍, നന്ദിനി, പി. മനോജ്, ഫൈസല്‍ ബാബു, പി. പത്മലത, കെ. മുഹമ്മദ് ഇക്ബാല്‍, എന്‍.പി. മൂസ, കെ.സി. വാസു, ഹസീന താമരശേരി.
പുതിയ ഭരണസമിതി അംഗങ്ങളുടെ സ്വീകരണ യോഗം മുന്‍ പ്രസിഡന്റും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റുമായ കെ. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.
പി. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. പി.പി. അഹമ്മദ് അബ്ബാസ്, എ. നസീമ, കെ. മുഹമ്മദ്, സംഘം സെക്രട്ടറി പി. രതീഷ്, വൈസ് പ്രസിഡന്റ് എം. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.