ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു.
ചേർത്തല കളവംകോട് സ്വദേശിക്കെതിരെയാണ് ചേർത്തല പോലീസ് കേസെടുത്തത്. വെള്ളാപ്പള്ളി നടേശനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ഇയാൾ നിരന്തരം ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
കായംകുളം എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസാണ് ചേർത്തല ഡിവൈഎസ്പിക്ക് പരാതിനൽകിയത്. പരാതി പിന്നീട് ചേർത്തല പോലീസിന് കൈമാറുകയായിരുന്നു.
Tags : police investigation defamatory post