കാറ്റില്‍ ഭാഗികമായി തകര്‍ന്ന വീടിനു മുന്നില്‍ ഇ.കെ. കൃഷ്ണന്‍കുട്ടിയും കുടുംബവും.
എടത്വ: കാറ്റില്‍ പട്ടികജാതിക്കാരന്റെ വീട് തകര്‍ന്നു. അര്‍ബുദരോഗിയായ ഗ്യഹനാഥനെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്ത് അപകടം നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തലവടി പഞ്ചായത്ത് 4-ാം വാര്‍ഡില്‍ ഇരുപത്തൊന്പതില്ചിറ ഇ.കെ. കൃഷ്ണന്‍കുട്ടിയുടെ വീടാണ് കാറ്റിന് തകര്‍ന്നത്.
ഇന്നലെ 9.30 നാണ് സംഭവം. ഷീറ്റ് മേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. അര്‍ബുദരോഗിയായ കൃഷ്ണന്‍കുട്ടിയുമായി വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് അപകടം നടക്കുന്നത്.
പതിനെട്ടു വര്‍ഷം മുന്‍പ് പട്ടികജാതി വികസന ഫണ്ടില്‍നിന്നാണ് വീട് നിര്‍മിച്ചത്. കാലപ്പഴക്കത്താല്‍ ഷീറ്റുമേഞ്ഞ വീട് തകര്‍ന്നു തുടങ്ങിയിരുന്നു. ലൈഫ് പദ്ധതിയില്‍ വീട് നല്‍കണമെന്നാവശ്യപ്പെട്ട് കൃഷ്ണന്‍കുട്ടി പലതവണ ഗ്രാമസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. പട്ടികജാതിക്കാരനായ അര്‍ബുദ രോഗിയുടെ അപേക്ഷ അധികൃതര്‍ സ്വീകരിച്ചില്ല.
മലിനജലം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെയാണ് തകര്‍ന്ന വീട് സന്ദര്‍ശിക്കാന്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്ത് എത്തിയത്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ച ശേഷം ലൈഫ് പദ്ധതിയില്‍ വീട് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെടുന്നു.