1. ചങ്ങനാശേരി റവന്യു ടവറിലെ കേടായ ലിഫ്റ്റ് (ഇടത്ത്് മുകളിൽ). 2. ചങ്ങനാശേരി റവന്യു ടവറിലെ ഫയര്‍ ആൻഡ് സേഫ്റ്റി ബോക്സില്‍ ഒഴിഞ്ഞ മദ്യക്കുപ
ചങ്ങനാശേരി: റവന്യു ടവറില്‍ എത്തുന്നവര്‍ വിവിധ നിലകളിലേക്കു നടന്നുകയറുക. ലിഫ്റ്റില്‍ കയറിയാല്‍ കുടുങ്ങുമെന്നുറപ്പ്. ലിഫ്റ്റില്‍ കുടുങ്ങി ശ്വാസംമുട്ടി നിലവിളിച്ചിട്ടു കാര്യമില്ല. ഫയര്‍ഫോഴ്സ് എത്തിയാലും കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സാധ്യമല്ലാത്തവിധം തകര്‍ന്നവയാണ് ഇവിടുത്തെ ലിഫ്റ്റുകള്‍. കഴിഞ്ഞദിവസങ്ങളിലും ഇവിടുത്തെ ലിഫ്റ്റില്‍ കയറിയവര്‍ കുടുങ്ങി.
ഇതുതന്നെയല്ല, ടവറിന്റെ മറ്റു ശോച്യാവസ്ഥകള്‍ കണ്ടാലും ആരും മൂക്കത്തു കൈവയ്ക്കും. ആരും ചോദിച്ചുപോകും , ഇങ്ങനെയാണോ ഒരു താലൂക്ക് ഭരണ സിരാകേന്ദ്രം?. 2001 മാര്‍ച്ച് 26നാണ് ചങ്ങനാശേരി റവന്യു ടവര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബഹുനില കെട്ടിട സമുച്ചയമെങ്കിലും കാലാകാലങ്ങളില്‍ ഇതിന്റെ സംരക്ഷണത്തിനു വേണ്ട ഒരു നടപടിയും ഇതിന്റെ ഭരണാധികാരികള്‍ ചെയ്തിട്ടില്ല.
ടവറിന്റെ ഫയര്‍ ആൻഡ് സേഫ്റ്റി സംവിധാനങ്ങളും സുരക്ഷിതമല്ല. ശുചീകരണം നടക്കാത്തതുമൂലം ടവറും പരിസരങ്ങളും കാടുകയറി മാലിന്യപൂരിതമാണ്. മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ വാഹനങ്ങളും ടവര്‍ പരിസരത്ത് തുരുമ്പടിച്ച് കുന്നുകൂടി കിടക്കുകയാണ്. രാത്രിയായാല്‍ ടവര്‍ പരിസരം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. ടവറില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Kottayam Nattuvishesham Changanassery