ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ അനിമേഷന്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗം അന്താരാഷ്ട്ര അനിമേഷന്‍ ദിനം ആഘോഷിച്ചു. ചടങ്ങില്‍ എന്‍ലിവന്‍-2026 അനിമേഷന്‍ ഫെസ്റ്റിന്റെ ഔപചാരിക ലോഞ്ചിംഗും നടന്നു.
ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോസ്പ്ലേ, ഫേസ് പെയിന്റിംഗ്, ആര്‍ട്ട് എക്സിബിഷന്, ഫാഷന്‍ ഷോ, കാരക്ടര്‍ ഡിസൈന്‍ എന്നീ മത്സരങ്ങളും എംവി സിനിമാസില്‍ അനിമേഷന്‍ സ്പെഷല്‍ ചലച്ചിത്ര പ്രദര്‍ശനവും നടത്തി.
എസ്ജെസിസി പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി ഉദ്ഘാടനം ചെയ്തു.
അക്കാദമിക ഡയറക്ടര്‍ റവ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, അനിമേഷന്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗം മേധാവി സജി ലൂക്കോസ്, അധ്യാപകരായ ജോര്‍ജ് ജോണ്‍, ജേക്കബ് ഉമ്മന്‍, ജിയോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : SJCC International Animation Day Local News Kottayam Nattuvishesham