ഇസ്ലാമാബാദ്: താലിബാനെ പൂർണമായി നശിപ്പിക്കാൻ പാക്കിസ്ഥാന് മുഴുവൻ സൈനിക ശക്തിയും ഉപയോഗിക്കേണ്ടി വരില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി ഇസ്താംബുളിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ഖ്വാജ മുഹമ്മദ് അസിഫിന്റെ മുന്നറിയിപ്പ്.
താലിബാൻ ഭരണകൂടത്തെ പൂർണമായി തകർക്കാനും അവരെ ഗുഹകളിലേക്ക് തിരിച്ചയയ്ക്കാനും പാക്കിസ്ഥാന് ആയുധപ്പുരയുടെ ഒരു ചെറിയ ഭാഗം പോലും മുഴുവനായി ഉപയോഗിക്കേണ്ടി വരില്ലെന്ന് താലിബാനോട് പറഞ്ഞതായി ഖ്വാജ മുഹമ്മദ് അസിഫ് വ്യക്തമാക്കി.
2001ൽ തോറബോറയിലെ സാഹചര്യത്തിലേക്കാണോ അഫ്ഗാനിസ്ഥാൻ നീങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തോറബോറയിൽ അഫ്ഗാനിസ്ഥാൻ നേരിട്ട നാണംകെട്ട തകർച്ചയുടെ ദൃശ്യങ്ങൾ ആവർത്തിക്കുന്നത് ആ മേഖലയിലെ ജനങ്ങൾക്ക് തീർച്ചയായും നല്ല കാഴ്ചയായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Tags : Full military power not needed defeat Taliban