സാർലാൻഡ്ഹാൾ: ഹൈലോ ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്റ് പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ പ്രീ ക്വാർട്ടർഫൈനലിൽ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ. അഞ്ചാം സീഡ് ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചത്.
ലക്ഷ്യ അടുത്ത മത്സരത്തിൽ സ്വന്തം നാട്ടുകാരനായ എസ്. ശങ്കർ മുത്തുസാമി സുബ്രഹ്മണ്യനെ നേരിടും. ആദ്യ റൗണ്ടിൽ മലേഷ്യയുടെ ജുൻ ഹാവോ ലിയോങ്ങിനെ 21-14, 18-21, 21-16 സ്കോറിന് പരാജയപ്പെടുത്തിയാണ് സുബ്രഹ്മണ്യൻ പ്രീ ക്വാർട്ടറിൽ കടന്നത്.
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സ്വന്തം നാട്ടുകാരനായ കിരണ്‍ ജോർജിനോട് 19-21, 11-21 സ്കോറിന് പരാജയപ്പെട്ടു.
Tags : Lakshya Sen pre-quarters