ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ തെലുങ്കാനയിൽ മന്ത്രിയായേക്കും. ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
അസ്ഹറുദ്ദീൻ മന്ത്രിയാകുന്ന കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തെലുങ്കാന പിസിസി അധ്യക്ഷൻ ബോമ്മ മഹേഷ്കുമാർ ഗൗഡ് തയാറായില്ല.
തെലുങ്കാനയിൽ മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാരാണുള്ളത്. ഇവരിൽ ന്യൂനപക്ഷ വിഭാഗക്കാർ ആരുമില്ല. മൂന്നു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്താൻ സാധിക്കും.
ഓഗസ്റ്റ് അവസാനം അസ്ഹറുദ്ദീനെ ഗവർണറുടെ ക്വോട്ടയിൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദേശം ചെയ്തിരുന്നു. 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ അസ്ഹറുദ്ദീൻ ജൂബിലി ഹിൽസ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Tags : Telangana minister Azharuddin Muhammed Azharuddin