റിയാദ്: കിംഗ്സ് കപ്പിൽ നിന്നും പുറത്തായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ. കിംഗ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ ഇത്തിഹാദിനോട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് അൽ നസ്ർ കിംഗ്സ് കപ്പിൽ നിന്നും പുറത്തായത്. ഇതോടെ കിരീട സ്വപ്നം യാഥാർഥ്യമാക്കാൻ റൊണാൾഡോയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
മത്സരത്തിലെ മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. കരീം ബെൻസെമ, ഹുസെം എഡിൻ എന്നിവർ ഇത്തിഹാദിനായി ഗോൾ നേടി.
എയ്ഞ്ചലോ ഗബ്രിയേൽ ആണ് അൽ നസ്റിന്റെ ഏക ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജോവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ എന്നിവർ ഉൾപ്പെട്ട അൽ-നസ്റിന്റെ ശക്തമായ ആക്രമണത്തിന് ഇത്തിഹാദിന്റെ പ്രതിരോധകോട്ട മറികടന്ന് സമനില ഗോൾ നേടാൻ കഴിഞ്ഞില്ല.
Tags : King's Cup al nazer cristiano ronaldo