ലക്നോ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ 2008 ല്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണ കേസിലെ നാല് പ്രതികളുടെ വധ ശിക്ഷ റദ്ദാക്കി.
രണ്ട് പാക് പൗരന്മാര് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ വധശിക്ഷയും ഒരു പ്രതിയുടെ ജീവപര്യന്തം തടവുമാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി നടപടി.
ഷരീഫ്, സബാഹുദ്ദീന് പാക്കിസ്ഥാന് പൗരന്മാരായ ഇമ്രാന് ഷെഹ്സാദ്, മുഹമ്മദ് ഫാറൂഖ് എന്നിവര്‍ക്ക് വിധിച്ച വധശിക്ഷയാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്.
ജന്ദ് ബഹാദൂര്‍ എന്നയാളുടെ ജീവപര്യന്തം തടവും സിദ്ധാർഥ് വര്‍മ, റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
2008 ന്യൂയര്‍ രാത്രിയായിരുന്നു ഉത്തര്‍പ്രദേശിലെ രാംപൂരിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്.
എകെ-47 ഉം ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ലഷ്കര്‍-ഇ-തൊയ്ബയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു കണ്ടെത്തല്‍. ഉത്തര്‍പ്രദേശ് പോലീസ് അന്വേഷിച്ച കേസില്‍ 2008 ഫെബ്രുവരിയില്‍ ലക്നോവില്‍ വച്ചായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags : CRPF Camp terror attack Allahabad HC everse death sentence of 4 convicts