പാരീസ്: പാരീസ് മാസ്റ്റേഴ്സിലെ ഡബിൾസ് തോൽവിക്ക് പിന്നാലെ പ്രൊഫഷണൽ ടെന്നീസിനോട് വൈകാരികമായി വിട പറഞ്ഞ് ഫ്രഞ്ച് താരം നിക്കോളാസ് മഹുത്.
25 വർഷത്തെ കരിയറിൽ അഞ്ച് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങൾ 43 കാരനായ മഹുത് നേടിയിട്ടുണ്ട്. 2010ൽ വിംബിൾഡണിൽ അമേരിക്കൻ താരം ജോണ് ഇസ്നറിനെതിരേ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രൊഫഷണൽ ടെന്നീസ് മത്സരം കാഴ്ചവച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു.
11 മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന മത്സരം മൂന്ന് ദിവസങ്ങളിലായി നടന്നു. അവസാന സെസെറ്റിനുമാത്രം എട്ട് മണിക്കൂർ 11 മിനിറ്റ് ദൈർഘ്യം. എന്നാൽ മത്സരത്തിൽ മഹുത് പരാജയപ്പെട്ടു.
ചൊവ്വാഴ്ച ഗ്രിഗർ ദിമിത്രോവിനൊപ്പം സ്വന്തം മണ്ണിൽ കരിയറിലെ അവസാന മത്സരത്തിനിറങ്ങി മഹുത് കായികരംഗത്തിനോട് വിട പറഞ്ഞു. ഹ്യൂഗോ നൈസിനോടും എഡ്വാർഡ് റോജർ- സെലിനോടും 6-4, 5-7, 10-4 സ്കോറിന് പരാജയത്തോടെയായിരുന്നു കോർട്ടിനോട് വിടപറഞ്ഞത്.