പാരീസ്: ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസിന്റെ വിജയക്കുതിപ്പ് അവസാനിച്ചു. പാരീസ് മാസ്റ്റേഴ്സ് ടെന്നീസിൽ ബ്രിട്ടന്റെ കാമറൂണ്‍ നോറിക്കു മുന്നിൽ അൽകരാസിന് അടിപതറി.
എടിപി മാസ്റ്റേഴ്സ് 1000 ലെവലിൽ തുടർച്ചയായ 17 വിജയങ്ങൾക്ക് ശേഷം കാമറൂണ്‍ നോറിയോട് 4-6, 6-3, 6-4 സ്കോറിന് പരാജയപ്പെടുകയായിരുന്നു.
മാർച്ചിനുശേഷം ഒരു ടൂർണമെന്റ് ഫൈനലിൽ എത്തുന്നതിനു മുന്‍പ് അൽകരാസ് പരാജയപ്പെടുന്നതും ആദ്യമായാണ്.