ചങ്ങനാശേരി: കിടങ്ങറ-കണ്ണാടി റോഡിലെ കെസി പാലം നിര്‍മാണത്തിനു സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. 42 കോടി രൂപയുടെ പദ്ധതിയാണിത്. സ്ഥലം ഏറ്റെടുക്കല്‍ നടപടി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടായിരം കാലഘട്ടത്തിലാണ് നിലവിലുള്ള പാലം നിര്‍മിച്ചത്. മഴക്കാലത്ത് ഈ പാലത്തിനടിയില്‍ ജലനിരപ്പുയരുന്നതു മൂലം ചങ്ങനാശേരി-ആലപ്പുഴ പാതയിലുള്ള ബോട്ടു ഗതാഗതത്തെ ബാധിച്ചിരുന്നു. ചൂക്കായക്കൂട് താഴ്ത്തി പ്രത്യേകമായി നിര്‍മിച്ച ബോട്ടുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
2018ലെ പ്രളയസമയത്ത് കുട്ടനാട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ആളുകളെ ബോട്ടുകളില്‍ ഈ പാലത്തിനടിയിലൂടെ രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യം ഉണ്ടായപ്പോഴാണ് കെസി പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യം സജീവമായത്.
ടെന്‍ഡര്‍ നടപടികളിലേക്ക് ഉടനെ നീങ്ങും
നിരവധി കടമ്പകള്‍ കടന്നാണ് കെസി പാലത്തിനു ഭരണാനുമതി ലഭിക്കുന്നത്. ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ ഇനി ടെന്‍ഡര്‍ നടപടികളിലേക്കു നീങ്ങും. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ റൂട്ടിലുള്ള ജലഗതാഗതവും കിടങ്ങറ-കണ്ണാടി റോഡിലെ വാഹനഗതാഗതവും സുഗമമാകും.
ജോബ് മൈക്കിള്‍ എംഎല്‍എ
Tags : Local News Kottayam Nattuvishesham