ടൊറന്റോ: ഇന്ത്യൻ സ്ക്വാഷ് താരം അനഹത് സിംഗ് മിന്നും കുതിപ്പ് തുടരുന്നു. താരം 2025 കനേഡിയൻ ഓപ്പണ്‍ സെമിയിൽ കടന്നു.
നിലവിലെ ചാന്പ്യനും ലോക ഏഴാം നന്പർ താരവുമായ ടിന്നെ ഗിലിസിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് സെമിഫൈനലിൽ കടന്നത്്. ടോപ്പ്-10നുള്ളിലുള്ള താരങ്ങൾക്കെതിരേയുള്ള അനഹത്തിന്റെ ആദ്യ ജയമാണിത്.
36 മിനിറ്റു നീണ്ട പോരാട്ടത്തിൽ 12-10, 11-9, 11-9 സ്കോറിനാണ് അനഹത് ഗിലിസിനെ പരാജയപ്പെടുത്തിയത്. ഡൽഹി സ്വദേശിയായ പതിനേഴുകാരി അനഹത് ടൂർണമെന്റിൽ മികച്ച ഫോമിലാണ്. പ്രീ-ക്വാർട്ടറിൽ ലോക 20-ാം നന്പർ താരം ഫ്രാൻസിന്റെ മെലിസ ആൽവസിനെയും പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് നടക്കുന്ന സെമിഫൈനലിൽ ലോക പത്താം നന്പർ താരവും നാലാം സീഡുമായ ഇംഗ്ലണ്ടിന്റെ ജിന കെന്നഡിയെ അനഹത്ത് നേരിടും.
Tags : Anahat squash Anahat sing