ചങ്ങനാശേരി: ശബരിമലയിലെ കിലോക്കണക്കിന് സ്വര്‍ണം മോഷണം പോയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും രാജിവയ്ക്കണമെന്ന് ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന് (ഡികെടിഎഫ്) ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരേ ദേശീയ കര്‍ഷക ത്തൊഴിലാളി ഫെഡറഷന് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി അഡ്വ. പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു കുറ്റിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജി പരമ്മൂട്ടില്, കെപിസിസി മെംബര്‍ ഡോ. അജീസ് ബെന്‍ മാത്യൂസ്, നേതാക്കളായ ജോബ് വിരുത്തികരി, ബെന്നി ജോസഫ്, കുഞ്ഞുമോന് പുളിമ്മൂട്ടില്‍, സിംസണ്‍ വേഷ്ണാല്‍, ഷാജി ജോര്‍ജ്, മനോജ് വര്‍ഗീസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Kottayam Nattuvishesham