ഭോപ്പാൽ: മധ്യപ്രദേശിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിവിൽ. ഭോപ്പാലിലെ ജഹാംഗിരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൽപന രഘുവംശിയാണ് സുഹൃത്തിന്റെ വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നത്. താൻ കുളിക്കാൻ പോയ സമയമാണ് മോഷണം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.
സിസിടിവി പരിശോധിച്ചപ്പോഴാണ് കൽപന രഘുവംശിയാണ് മോഷണം നടത്തിയതെന്ന് യുവതി തിരിച്ചറിഞ്ഞു. ഇവരുടെ കൈയിൽ നോട്ടുകെട്ടുകൾ ഉള്ളത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
യുവതി ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കൽപന രഘുവംശിക്കെതിരെ പോലീസ് മോഷണക്കുറ്റം ചുമത്തി. ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"പരാതിക്കാരിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തതെന്ന്' അഡീഷണൽ പോലീസ് സൂപ്രണ്ട് ബിട്ടു ശർമ പറഞ്ഞു. എന്നാൽ പണം കണ്ടെത്താനായില്ല. കൽപനയ്ക്കെതിരെ വകുപ്പുതല നടപടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Tags : Caught Stealing On Camer enior Madhya Pradesh Police Officer