ലക്നോ: ഉത്തർപ്രദേശിൽ കാമുകിയെ കാണാൻ വീട്ടിലെത്തിയ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ഹമിർപുരിലെ പ്രാച് ഗ്രാമത്തിലാണ് സംഭവം. രവി(35) എന്ന യുവാവാണ് മരിച്ചത്.
കാമുകിയായ മനീഷ(18)യെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവെന്ന് അറിഞ്ഞാണ് ഇയാൾ യുവതിയെ കാണാൻ ചെന്നത്. എന്നാൽ യുവാവിനെ പിടികൂടിയ ബന്ധുക്കൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് അടിച്ചു.
ഗ്രാമവാസികളും ഇയാളെ മർദിച്ചു. അവശനിലയിലായ യുവാവ് വെള്ളം ആവശ്യപ്പെട്ടെങ്കിലും ആരും നൽകിയില്ല. ക്രൂരമർദനമേറ്റ രവി കുഴഞ്ഞുവീണ് മരിച്ചു.
എന്നാൽ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പെൺകുട്ടിയുടെ അമ്മാവൻ പിന്റു(35) ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രവിയെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. പിന്റുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രവിയുടെ മരണവാർത്ത അറിഞ്ഞ മനീഷയും ജീവനൊടുക്കാൻശ്രമിച്ചു. പിന്റുവും മോനിഷയും ഗുരുതര നിലയിലാണ്. എന്നാൽ പിന്റുവിനെ രവി ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
Tags : Lover Beaten To Death Woman Slits Her Throat Uncle Stabs Himself