ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴുവനാല്‍ പഞ്ചായത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തുന്ന കൊഴുവനാല്‍ പള്ളിക്കുന്ന്-പറപ്പള്ളില്‍ റോഡിന്റെ നിര്‍മ
കൊഴുവനാല്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി ടാറിംഗും കോണ്‍ക്രീറ്റിംഗും നടത്തുന്ന കൊഴുവനാല്‍ പഞ്ചായത്തിലെ തണ്ണീറാമറ്റം-തട്ടുപാലം, ചൂരയ്ക്കല്‍-കിഴക്കേക്കുറ്റ്, കുറുമുണ്ട-തെള്ളിമരം, കൊഴുവനാല്‍ പള്ളിക്കുന്ന്-പറപ്പള്ളില്‍ റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി.
വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്, ബ്ലോക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെംബര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Road construction