സിസിഐ ദേശീയ സമ്മേളനത്തിന് പാലായില്‍ ഉജ്വല തുടക്കം
Saturday, November 16, 2024 1:50 AM IST
പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമം ആരംഭിച്ചത്. ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു.
സിസിബിഐ ലെയ്റ്റി കമ്മീഷന് പ്രസിഡന്റും ബാംഗ്ലൂർ ആര്‍ച്ച്ബിഷപ്പുമായ ഡോ. പീറ്റര്‍ മച്ചാഡോ, സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാര്‍ തോമസ്, കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തിപറന്പിൽ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് നടന്ന സമ്മേളനം കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാര്‍ തോമസ്, മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് ഡോ. അലക്സ് വടക്കുംതല, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ, സിസിഐ സെക്രട്ടറി ഫാ. രാജു അലക്സ്, ഷെവ. വി.സി. സെബാസ്റ്റ്യന്‍, പി.കെ. ചെറിയാന്, സിസ്റ്റര്‍ എല്‍സ മുട്ടത്ത്, ആന്റൂസ് ആന്റണി, ക്ലാര ഫെര്‍ണാണ്ടസ്, സാബു ഡി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ജസ്റ്റീസ് സുനില്‍ തോമസ്, പി.ജെ. തോമസ്, ഡോ. ചാക്കോ കാളംപറമ്പില്‍, ഡോ. സി.ടി. മാത്യു, ഡോ. ആന്റൂസ് ആന്റണി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രബന്ധാവതരണം നടത്തും. നാളെ ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയാകും.