ഐക്യദാര്‍ഢ്യവുമായി പ്രോ-ലൈഫ് സമിതി
Saturday, November 16, 2024 1:05 AM IST
കൊച്ചി: വില കൊടുത്തു വാങ്ങിയ സ്വന്തം കിടപ്പാടത്തിന്റെ അവകാശം നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ കഴിയുന്ന മുനമ്പം നിവാസികള്‍ക്ക് കെസിബിസി പ്രോ-ലൈഫ് സംസ്ഥാനസമിതിയുടെ ഐക്യദാര്‍ഢ്യം.
വഖഫ് ബോര്‍ഡിന്റെ അന്യായ നിയമങ്ങള്‍ക്കെതിരേ മുനമ്പം വേളാങ്കണ്ണിമാതാ പള്ളിമുറ്റത്ത് പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരം 33 ദിവസങ്ങള്‍ പിന്നിട്ടിട്ടും ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല എന്നത് ദുഃഖകരമാണെന്നും നിയമഭേദഗതി അനിവാര്യമാണെന്നും കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
സമിതി ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്പറന്പിൽ, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കള്‍ച്ചറല്‍ ഫോറം കോ-ഓർഡിനേറ്റര്‍ ജോയ്സ് മുക്കുടം മാജിക് ഷോയിലൂടെ വിഷയം അവതരിപ്പിച്ചു.
പ്രസിഡന്റ് ജോണ്സണ് ചൂരേപറമ്പില്‍, ആനിമേറ്റര്‍ സാബു ജോസ്, ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, ഡോ. ഫെലിക്സ്, മോന്‍സി ജോര്‍ജ്, സെക്രട്ടറിമാരായ നോബര്‍ട്ട് കക്കാരിയില്‍, ജെസ്ലിന് ജോ, വിക്ടര്‍ ഇഗ്നേഷ്യസ്, സെമിലി സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.