കൊച്ചി വിമാനത്താവളത്തിൽ 7.5 കോടിയുടെ കഞ്ചാവ് പിടികൂടി
Saturday, November 16, 2024 1:05 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ കസ്റ്റംസ് വിഭാഗം പിടികൂടി.
ബാങ്കോക്കിൽനിന്ന് എത്തിയ തായ് എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായിരുന്ന മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് പിടിയിലായത്. ബാഗേജിനകത്ത് 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവർ അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.