ഭൂപതിവ് നിയമം: വ്യവസ്ഥലംഘനം പരിശോധിക്കാന്‍ ത്രിതല സമിതി രൂപീകരിക്കുമെന്ന് കോടതി
Saturday, November 16, 2024 1:05 AM IST
കൊച്ചി: ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വ്യവസ്ഥ ലംഘനമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ത്രിതല സമിതി രൂപീകരിക്കുമെന്ന് ഹൈക്കോടതി.
കോടതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കര്‍മസമിതിയുടെ കരട് രൂപത്തിലാണ് കേസുകളെല്ലാം പരിഗണിക്കാന്‍ ഒറ്റ കമ്മിറ്റി മതിയാകില്ലെന്നും സംസ്ഥാന, ജില്ലാ, താലൂക്ക് തലത്തില്‍ കമ്മിറ്റികള്‍ വേണ്ടതുണ്ടെന്നും വിശദീകരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട കര്‍മസമിതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന ചീഫ് സെക്രട്ടറി കരട് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ചട്ടലംഘനങ്ങള്‍ ക്രമപ്പെടുത്തി നല്‍കാനും ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കാനും സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന നിയമഭേദഗതിയുണ്ടെന്നും ഭേദഗതി നടപ്പാക്കാനുള്ള ചട്ടരൂപീകരണം പരിഗണനയിലാണെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്.