തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ടെ​​​ക് കേ​​​ര​​​ള മാ​​​ര​​​ത്ത​​​ണി​​​ന്‍റെ മൂ​​​ന്നാം പ​​​തി​​​പ്പ് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ 250 ല​​​ധി​​​കം വ​​​രു​​​ന്ന ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​മാ​​​യ ഗ്രൂ​​​പ്പ് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ക​​​ന്പ​​​നീ​​​സ് (ജി​​​ടെ​​​ക്) ആ​​​ണ് മാ​​​ര​​​ത്ത​​​ണ്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ല​​​ഹ​​​രി ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രേയു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മാ​​​ര​​​ത്ത​​​ണാ​​​യ ഇ​​​തി​​​ൽ 7,500 പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ലിം​​​ഗ, പ്രാ​​​യ, ഫി​​​റ്റ്ന​​​സ് ഭേ​​​ദ​​​മി​​​ല്ലാ​​​തെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ തു​​​റ​​​ക​​​ളി​​​ൽ​​​നി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​മു​​​ള്ള​​​വ​​​രെ മാ​​​ര​​​ത്ത​​​ണി​​​ൽ ഒ​​​രു​​​മി​​​ച്ച് കൊ​​​ണ്ടു​​​വ​​​രും.


സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ കോ​​​ള​​​ജു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, പ്ര​​​തി​​​രോ​​​ധ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ, കോ​​​ർ​​​പ​​​റേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് www.gtechm arathon.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.