പുതിയ മാർഗരേഖ ഉത്സവങ്ങളുടെ അന്തകവിത്ത്: എലിഫന്റ് വെൽഫെയർ ട്രസ്റ്റ്
Saturday, November 16, 2024 1:05 AM IST
തൃശൂർ: ആനസംരക്ഷണവും ഉത്സവ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ മാർഗരേഖ അപ്രായോഗികമെന്ന് എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ കെ.പി. മനോജ്കുമാർ.
കേരളത്തിൽ 382ൽ താഴെ നാട്ടാനകളാണുള്ളത്. ഇവയുടെ സംരക്ഷണത്തിന്റെ പേരിൽ അപ്രായോഗികനിർദേശങ്ങളാണു കോടതിയുടേത്.
രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെ ആനകളുടെ യാത്ര വിലക്കിയാൽ പെരുവനം, ആറാട്ടുപുഴ പൂരങ്ങൾ അവസാനിക്കും.
രാവിലെ ഒന്പതുമുതൽ അഞ്ചുവരെ പൊതുവഴിയിൽ ആനയെഴുന്നള്ളിപ്പ് വിലക്കിയാൽ തൃശൂർ പൂരമടക്കം നേർച്ചകളും പെരുന്നാളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടാനപരിപാലനത്തിലും ചികിത്സയിലും സംരക്ഷണത്തിലും നിരവധി അപാകതകൾ ഉള്ളതുകൊണ്ടാണ് ആയിരത്തിൽനിന്ന് ആനകളുടെ എണ്ണം 382ൽ താഴെ മാത്രമായി അവശേഷിക്കുന്നത്.