മുനന്പം: രാഷ്ട്രീയക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
Saturday, November 16, 2024 1:50 AM IST
പാലാ: ഭാരതത്തിന്റെ ഭരണഘടന ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യ അവകാശമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുനമ്പം വിഷയത്തില്‍ എല്ലാ രാഷ്ട്രീയക്കാരും നിലപാട് വ്യക്തമാക്കണമെന്നും അത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു.
ഭരണഘടനയില്‍ വിശ്വസിക്കുന്നതിനോടൊപ്പം മതപരമായ വിശ്വാസത്തിലും ഉറച്ചു നില്‍ക്കണമെന്നും നമ്മുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ മടികാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.