പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റാ​രോ​പി​ത​യാ​യ പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​ടെ ബി​നാ​മി​യെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. മ​ല​യാ​ല​പ്പു​ഴ​യി​ൽ ന​വീ​ൻ​ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ.

ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​തി​ലട​ക്കം പി. ​ശ​ശി​യു​ടെ സ​മ്മ​ർ​ദം എ​ഡി​എ​മ്മി​നു​ണ്ടാ​യി​രു​ന്നു. വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ അ​പ​മാ​നി​ച്ചു കീ​ഴ്പെ​ടു​ത്താ​നാ​കു​മോ​യെ​ന്നാ​ണ് പി​ന്നീ​ടു നോ​ക്കി​യ​ത്. ഇ​തി​നാ​യാ​ണ് ദി​വ്യ നി​യോ​ഗി​ക്ക​പ്പെ​ട്ട​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.


കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ​രെ കാ​ര്യ​ങ്ങ​ൾ എ​ത്തും. ഇ​ത് അ​റി​യാ​വു​ന്ന​വ​രാ​ണ് ഉ​രു​ണ്ടു​ക​ളി ന​ട​ത്തു​ന്ന​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.