കൈക്കൂലി കേസില്‍ മുൻ ഡിഎംഒയ്ക്കു ജാമ്യം
Friday, October 25, 2024 1:10 AM IST
കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇടുക്കി ഡിഎംഒയായിരുന്ന എല്‍. മനോജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാര്‍ ചിത്തിരപുരത്തെ സ്വകാര്യ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75,000 രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.
ഒക്്ടോബര്‍ ഒമ്പതു മുതല്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നും ഇനിയും തടവില്‍ കഴിയേണ്ട ആവശ്യമില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് സി. ജയചന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
റിസോര്‍ട്ട് സന്ദര്‍ശിച്ചശേഷം ശുചിത്വമില്ലെന്ന കാരണം പറഞ്ഞ് ഒരു ലക്ഷം രൂപ ഉടമയില്‍നിന്ന് ആവശ്യപ്പെടുകയും പിന്നീട് 75000 ആയി കുറയ്ക്കുകയും ചെയ്തെന്നാണു പരാതി.