ബെ​​​​ന്നി ചി​​​​റ​​​​യി​​​​ല്‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ക​​​​ര്‍ദി​​​​നാ​​​​ളാ​​​​യി നി​​​​യ​​​മി​​​ത​​​നാ​​​യ ശേ​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ജ​​​​ന്മ​​​നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ മോ​​​​ണ്‍. ജോ​​​​ര്‍ജ് കൂ​​​​വ​​​​ക്കാ​​​​ട്ടി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ പ്രൗ​​​​ഢ​​​​മാ​​​​യ സ്വീ​​​​ക​​​​ര​​​​ണം.

ഇന്നലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ക​​​​വാ​​​​ട​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​ര്‍ന്ന നി​​​​യു​​​​ക്ത ക​​​​ര്‍ദി​​​​നാ​​​​ളി​​​​നെ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, വ​​​​ത്തി​​​​ക്കാ​​​​ന്‍ മു​​​​ന്‍ നു​​​​ണ്‍ഷ്യോ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍ജ് കോ​​​​ച്ചേ​​​​രി, അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍മാ​​​​രാ​​​​യ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍, മോ​​​​ണ്‍. വ​​​​ര്‍ഗീ​​​​സ് താ​​​​ന​​​​മാ​​​​വു​​​​ങ്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍ന്ന് ബൊ​​​​ക്കെ ന​​​​ല്‍കി സ്വീ​​​​ക​​​​രി​​​​ച്ചു.

വാ​​​​ദ്യമേ​​​​ള​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന കവാടത്തിലെത്തിയ നി​​​​യു​​​​ക്ത ക​​​​ര്‍ദി​​​​നാ​​​​ള്‍ മോ​​​​ണ്‍. ജോ​​​​ര്‍ജ് കൂ​​​​വ​​​​ക്കാട്ടി​​​​നെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ പ​​​​ള്ളി വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ​​​​ജോ​​​​സ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍ ക​​​​ത്തി​​​​ച്ച മെ​​​​ഴു​​​​കു​​​​തി​​​​രി ന​​​​ല്‍കി സ്വീ​​​​ക​​​​രി​​​​ച്ചു.


ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ചു. മോ​​​​ണ്‍.​​​​ ജോ​​​​ര്‍ജ് കൂ​​​​വ​​​​ക്കാ​​​​ട്ടി​​​​നു ല​​​​ഭി​​​​ച്ച ഉ​​​​ന്ന​​​​തപ​​​​ദ​​​​വി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​ക്കും ഭാ​​​​ര​​​​ത സ​​​​ഭ​​​​യ്ക്കും അ​​​​ഭി​​​​മാ​​​​ന​​മാ​​​​ണെ​​​​ന്ന് മാ​​​​ര്‍ പെ​​​​രു​​​​ന്തോ​​​​ട്ടം അഭിപ്രായപ്പെട്ടു​.

മ​​​​ര്‍ത്ത്മ​​​​റി​​​​യം ക​​​​ബ​​​​റി​​​​ട​​​​ പ​​​​ള്ളി​​​​യി​​​​ലെ അ​​​​ഭി​​​​വ​​​​ന്ദ്യ പി​​​​താ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ല്‍ നി​​​​യു​​​​ക്ത ക​​​​ര്‍ദി​​​​നാ​​​​ള്‍ പു​​​​ഷ്പാ​​​​ര്‍ച്ച​​​​ന ന​​​​ട​​​​ത്തി. മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​നു​​​​മു​​​​മ്പി​​​​ല്‍ അ​​​​ദ്ദേ​​​​ഹം മു​​​​ട്ടു​​​​കു​​​​ത്തി പ്രാ​​​​ര്‍ഥി​​​​ച്ചു.

മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍ച്ച് ബി​​​​ഷ​​​​പ്‌​​​​സ് ഹൗ​​​​സി​​​​ലെ​​​​ത്തി നി​​​​യു​​​​ക്ത ക​​​​ര്‍ദി​​​​നാ​​​​ളി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടേ​​​​യും അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​റി​​​​യി​​​​ച്ചു.