10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം: മന്ത്രി കൃഷ്ണൻകുട്ടി
Friday, October 25, 2024 1:10 AM IST
തൊടുപുഴ: വർധിച്ചുവരുന്ന ആവശ്യകത മുൻനിർത്തി സംസ്ഥാനത്ത് 2030-ഓടെ 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.
തൊട്ടിയാർ ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചിത്തിരപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടുതൽ വൈദ്യുതി ഉത്പാദനം എന്ന ലക്ഷ്യം മുൻനിർത്തി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്.
പദ്ധതി നിർവഹണത്തിലെ മെല്ലപ്പോക്ക് ഇപ്പോൾ പഴങ്കഥയായിരിക്കുകയാണ്. വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലയിലെ പദ്ധതികൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഗുണമേന്മയുള്ള വൈദ്യുതി മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് സർക്കാർ ശ്രമം- മന്ത്രി പറഞ്ഞു.