ച​​ങ്ങ​​നാ​​ശേ​​രി: അ​​ര്‍ഹി​​ക്കു​​ന്ന​​വ​​ര്‍ക്ക് ഉ​​ദാ​​ര​​ത​​യോ​​ടെ ന​​ല്‍കി​​യാ​​ല്‍ ദൈ​​വം ഇ​​ര​​ട്ടി​​യാ​​യി പ്ര​​തി​​ഫ​​ലം ന​​ല്‍കു​​മെ​​ന്ന് നി​​യു​​ക്ത ക​​ര്‍ദി​​നാ​​ള്‍ മോ​​ണ്‍.​​ ജോ​​ര്‍ജ് കൂ​​വ​​ക്കാ​​ട്ട്. ക​​ര്‍ദി​​നാ​​ളാ​​യി നി​​യു​​ക്ത​​നാ​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ എ​​ത്തി​​യ മോ​​ണ്‍. ജോ​​ര്‍ജ് കൂ​​വ​​ക്കാ​​ട്ടി​​ന് സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ ന​​ല്‍കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ന് ന​​ന്ദി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ ക​​ണ്ണീ​​ര്‍ ഒ​​പ്പാ​​നും ന​​മ്മു​​ടെ സ​​മ്പ​​ത്ത് അ​​വ​​രു​​മാ​​യി പ​​ങ്കു​​വ​​യ്ക്കാ​​നും ക​​ഴി​​യു​​മ്പോ​​ഴാ​​ണ് യ​​ഥാ​​ര്‍ഥ ക്രി​​സ്തുശി​​ഷ്യ​​നാ​​യി തീ​​രു​​ന്ന​​ത്.

ഫ്രാ​​ന്‍സി​​സ് പാ​​പ്പാ സാ​​ര്‍വ​​ത്രി​​ക സ​​ഭ​​യ്ക്കു ന​​ല്‍കിയ വ​​ല​​യ സ​​മ്മാ​​ന​​മാ​​ണ് ത​​നി​​ക്കു ല​​ഭി​​ച്ച ക​​ര്‍ദി​​നാ​​ള്‍ പ​​ദ​​വി​​യെ​​ന്നും സ്വ​​പ്‌​​ന​​ത്തി​​ല്‍പോ​​ലും ഉ​​ണ്ടാ​​കാ​​ത്ത ദൈ​​വ​​നി​​യോ​​ഗ​​മാ​​ണി​​തെ​​ന്നും നി​​യു​​ക്ത ക​​ര്‍ദി​​നാ​​ള്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. മാ​​ര്‍പാ​​പ്പ​​യു​​ടെ മാ​​തൃ​​ക​​യും ശു​​ശ്രൂ​​ഷ​​യും ജീ​​വി​​ത​​ത്തി​​ല്‍ വ​​ലി​​യ പ്ര​​ചോ​​ദ​​ന​​മാ​​യി.

സെ​​മി​​നാ​​രി ജീ​​വി​​ത​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​ക​​യും വ​​ത്തി​​ക്കാ​​ന്‍ ന​​യ​​ത​​ന്ത്ര​​കാ​​ര്യാ​​ല​​യ​​ത്തി​​ലേ​​ക്ക് അ​​യയ് ക്കുക​​യും ചെ​​യ്ത മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​നോ​​ടും ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തോ​​ടും അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രോ​​ടും സ​​ന്യ​​സ്ത​​രോ​​ടും വ​​ലി​​യ ക​​ട​​പ്പാ​​ടും ന​​ന്ദി​​യു​​മു​​ണ്ടെ​​ന്നും നി​​യു​​ക്ത ക​​ര്‍ദി​​നാ​​ള്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.


ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ, മാ​​തൃ​​ഇ​​ട​​വ​​ക​​യാ​​യ മ​​മ്മൂ​​ട് ലൂ​​ര്‍ദ് മാ​​ത പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ. ജോ​​ണ്‍ വി.​​ ത​​ട​​ത്തി​​ല്‍, വൈ​​ദി​​ക​​ര്‍, സ​​ന്യാ​​സി​​നി​​ക​​ള്‍, മോ​​ണ്‍.​​ കൂ​​വ​​ക്കാ​​ട്ടി​​ന്‍റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍, വി​​വി​​ധ​​ ഇ​​ട​​വ​​ക​​ക​​ളി​​ല്‍ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ്വീ​​ക​​ര​​ണച്ചടങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ ഇ​​ട​​വ​​ക​​യ്ക്കു​​വേ​​ണ്ടി കൈ​​ക്കാ​​ര​​ന്‍ ജോ​​മി ജോ​​സ​​ഫ് കാ​​വാ​​ലം​​പു​​തു​​പ്പ​​റ​​മ്പി​​ല്‍ പൂ​​ച്ചെ​​ണ്ട് ന​​ല്‍കി. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍ന്ന നി​​യു​​ക്ത ക​​ര്‍ദി​​നാ​​ളിനെ സീ​​റോ​​മ​​ല​​ബാ​​ര്‍ കൂ​​രി​​യ ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​രി​​ച്ചു.