കോ​ട്ട​യം: കാ​ന്‍സ​ര്‍ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലേ​ക്ക് ഇറങ്ങിച്ചെന്നു സൗ​ജ​ന്യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന​ക​ള്‍ക്ക് കാ​രി​ത്താ​സ് ആ​ശു​പ​ത്രി മു​ന്നി​ട്ടി​റ​ങ്ങു​ന്നു.

ഏ​ത് പ്ര​ദേ​ശ​ത്തും ചെ​ന്നെ​ത്തി പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കും നേ​തൃ​ത്വം ന​ല്‍കു​ന്ന​തി​നാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന കാ​ന്‍സ​ര്‍ പ​രി​ശോ​ധ​നാ സംവി ധാനം ത​യാ​റാ​യി.

മാ​മോ​ഗ്രാം മെ​ഷീ​നു​ക​ള്‍, അ​ള്‍ട്രാസൗ​ണ്ട് സ്‌​കാ​നിം​ഗ് മെ​ഷീ​നു​ക​ള്‍ എ​ന്നി​വ ഘ​ടി​പ്പി​ച്ച കാരവനില്‍‍ ഓ​ങ്കോ​ള​ജി​സ്റ്റും മെ​ഡി​ക്ക​ല്‍ പ്ര​ഫ​ഷ​ണ​ലു​ക​ളും ഉ​ള്‍പ്പെ​ടു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘ​വു​മു​ണ്ടാകും. സ​ഞ്ച​രി​ക്കു​ന്ന ബ്ര​സ്റ്റ് കാ​ന്‍സ​ര്‍ പ​രി​ശോ​ധ​നാ വാ​ഹ​നം ന​മ്മു​ടെ ഗ്രാ​മ​ങ്ങ​ളി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി പ​രി​ശോ​ധ​ന​​യ്ക്കും ചി​കിത്്സയ്ക്കും നേ​തൃ​ത്വം ന​ല്കും.


സ​ഞ്ച​രി​ക്കു​ന്ന സൗ​ജ​ന്യ സ്ത​നാ​ര്‍ബു​ദ പ​രി​ശോ​ധ​നാ വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു നി​ര്‍വ​ഹി​ക്കും.

കാ​രി​ത്താ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്, റേ​ഡി​യോ​ള​ജി ആ​ന്‍ഡ് ഇ​മേ​ജി​ങ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​റി​ജോ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്്ട​ര്‍ ഡോ. ​ബോ​ബി എ​ന്‍. ഏബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സ്വ​സ്തി ഫൗ​ണ്ടേ​ന്‍ഷ​ന്‍, ഇ​ന്ത്യ​ന്‍ റേ​ഡി​യോ​ള​ജി ആ​ന്‍ഡ് ഇ​മേ​ജിം​ഗ് അ​സോ​സി​യേ​ഷ​ന്‍, കി​ഡ്സ് കോ​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി കാ​രി​ത്താ​സ് ആ​ശു​പ​ത്രി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.