കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്
Friday, October 25, 2024 1:10 AM IST
കോഴിക്കോട്: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നു മന്ത്രി കെ. രാജന്. കുറ്റക്കാര്‍ക്കെതിരേ ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം ഉറപ്പു നല്കി. “ഏതെങ്കിലും തരത്തില്‍ എഡിഎം ഇത്തരത്തില്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാന്‍. എന്റെ അഭിപ്രായത്തില്‍ മാറ്റമില്ല.
അതനുസരിച്ച് റവന്യു വകുപ്പിനു കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ അന്വേഷണമാണു നടന്നത്. പോലീസ് അന്വേഷണം റവന്യു വകുപ്പ് പരിധിയില്‍ ഉള്ളതല്ല.
പോലീസ് അന്വേഷണത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു.
കണ്ണൂരിലെ റവന്യു പരിപാടികള്‍ മാറ്റിയത് മുന്‍കൂട്ടി തീരുമാനിച്ചതാണ്. കണ്ണൂര്‍ കളക്്ടറെ ഇതുമായി ബന്ധപ്പെടുത്തേണ്ട’’- മന്ത്രി പറഞ്ഞു.