പിണറായിയുടെയും സതീശന്റെയും വാട്ടർലൂ ആകും ഉപതെരഞ്ഞെടുപ്പുഫലം: കെ. സുരേന്ദ്രൻ
Friday, October 25, 2024 1:10 AM IST
പാലക്കാട്: പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഉപതെരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. എ.കെ. ബാലൻ പറഞ്ഞത് ഇ. ശ്രീധരനെ തോല്പിക്കാൻ മതേതരവോട്ടുകൾ യുഡിഎഫിലേക്കു പോയെന്നാണ്. അപ്പോൾ ഇടതുപക്ഷത്തിനു കിട്ടിയതു മതേതരവോട്ടല്ലേയെന്നും പത്രസമ്മേളനത്തിൽ സുരേന്ദ്രൻ ചോദിച്ചു.