ഉദ്യോഗസ്ഥർക്കിടയിൽ ആർഎസ്എസ് നുഴഞ്ഞുകയറുന്നു: കെ.എം. ഷാജി
Wednesday, September 11, 2024 1:46 AM IST
കോഴിക്കോട്: ആർഎസ്എസിനെക്കുറിച്ച് വളരെ കൂളായാണു സ്പീക്കർ എ.എൻ. ഷംസീര്‍ പ്രതികരിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി വിജയൻ പറയുകയാണെങ്കിൽ അതിൽ അതിശയമില്ല.
ആദ്യത്തെ തെരഞ്ഞെടുപ്പിൽ പിണറായി ജയിക്കുന്നത് ആർഎസ്എസ് വോട്ട് വാങ്ങിയാണെന്ന് കേരളം മനസിലാക്കിയതാണെന്നും കെ.എം. ഷാജി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഉദ്യോഗസ്ഥർക്കിടയിൽ ആർഎസ്എസ് നുഴഞ്ഞുകയറുന്നുവെന്ന ആരോപണത്തിൽ അതിഭീകരമായ നിശബ്ദതയാണു മുഖ്യമന്ത്രി കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനം നിസാരമായി കാണാനാവില്ല.
മുഖ്യമന്ത്രി സംസാരിക്കുക എന്നത് ഔദാര്യമല്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഷാജി ചൂണ്ടിക്കാട്ടി. ബിജെപിയുടേത് ഹിന്ദുസ്നേഹമല്ലെന്നും ഹിന്ദുത്വ അജൻഡയുള്ള രാഷ്ട്രീയമാണെന്നു താൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി.