ഓണത്തിന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ
Thursday, September 12, 2024 5:17 AM IST
കൊല്ലം: ഓണം സീസൺ പ്രമാണിച്ച് ഇക്കുറി കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ റെയിൽവേ .
ഇത്തവണ 129 ഓണം സ്പെഷലുകൾ ഏർപ്പെടുത്തിയെന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 52 സർവീസുകളാണ് നടത്തിയത്. അതിന് മുമ്പിലത്തെ വർഷം 22 ട്രിപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദക്ഷിണ റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് യാത്രക്കാർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിന് ട്രെയിൻ ഓൺ ഡിമാൻഡ് എന്ന രീതിയിലാണ് സ്പെഷലുകൾ ഏർപ്പെടുത്തിയതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം ഏതൊക്കെ റൂട്ടുകളിലാണ് ഓണം സ്പെഷലുകൾ ഏർപ്പെടുത്തിയതെന്ന കാര്യം അധികൃതർ പറയുന്നുമില്ല.
വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കരുതെന്ന അഭ്യർഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.