സിഎംസി ഇന്റര്‍ സ്പെഷല്‍ സ്കൂള്‍ കലോത്സവം നാളെ കൂനമ്മാവിൽ
Wednesday, September 11, 2024 1:47 AM IST
കൊച്ചി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികവും സിഎംസി ഇന്റര്‍ സ്പെഷല്‍ സ്കൂള്‍ കലോത്സവവും നാളെ കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളില്‍ നടക്കും.
27 സ്പെഷല്‍ സ്കൂളുകളില്‍നിന്ന് പ്രസംഗം, ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ്, ആക്ഷന്‍ സോംഗ്, സംഘനൃത്തം എന്നീ ഇനങ്ങളിലായി മുന്നൂറോളം കുട്ടികള്‍ മാറ്റുരയ്ക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഎംസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രേയ്സ് തെരേസ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായിരിക്കും. സിഎംഐ കൊച്ചി പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. മാത്യു കോയിക്കര, സിഎംസി വിമല പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റീറ്റ ജോസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പള്ളി, അഡ്വ. ഷാരോണ്‍ പനക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സിഎംസി ജനറല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അനൂപ മാത്യൂസ് അറിയിച്ചു.