യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച് നാളെ
Thursday, September 12, 2024 4:18 AM IST
കോട്ടയം: ഇടതുസർക്കാർ രാജിവച്ചു പുറത്തു പോകണമെന്നാവശ്യപ്പെട്ടു കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ അറിയിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും രാവിലെ 11ന് മാർച്ച് ആരംഭിക്കും. കൂട്ട ധർണയും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.