മുകേഷിന്റെ മുൻകൂർ ജാമ്യം: കോടതിയെ സമീപിക്കുമെന്ന് നടി
Thursday, September 12, 2024 4:18 AM IST
കൊച്ചി: നടന് മുകേഷിന് ജാമ്യം നല്കിയ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീലിനു പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം നഷ്ടമായെന്ന് മുകേഷിനെതിരേ പീഡന പരാതി നല്കിയ നടി.
ജാമ്യം നല്കിയ ഉത്തരവിനെതിരേ എന്തുകൊണ്ട് അന്വേഷണസംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. അതിനാലാണു കഴിഞ്ഞദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
അതിനുശേഷം അന്വേഷണോദ്യോഗസ്ഥയായ എഐജി ജി. പൂങ്കുഴലി നേരിട്ടെത്തി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നു തനിക്ക് ഉറപ്പു നല്‍കിയെന്നും അവര്‍ പറഞ്ഞു. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്കിയ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എഐജിയോടു പറഞ്ഞു.
ഇതെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അന്വേഷണസംഘം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്സ്ആപ് ഗ്രൂപ്പിലൂടെ കഴിഞ്ഞദിവസം നടി ശബ്ദസന്ദേശം പങ്കുവച്ചിരുന്നു.
തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണസംഘം തയാറാകുന്നില്ലെന്ന് വാട്സ് ആപ് ഗ്രൂപ്പില്‍ നടി പങ്കുവച്ച ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു.