കെ.എൻ. ഹരിലാൽ അധ്യക്ഷനായി ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ
Thursday, September 12, 2024 3:06 AM IST
തിരുവനന്തപുരം: ആസൂത്രണ ബോർഡ് മുൻ അംഗം ഡോ. കെ.എൻ. ഹരിലാൽ ചെയർമാനായി ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപവത്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ധന അഡീഷണൽ ചീഫ് സെക്രട്ടറിയും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്മീഷനിൽ അംഗങ്ങളാണ്.
രണ്ട് വർഷത്തെ കാലാവധിയാണ് കമ്മീഷനുള്ളത്. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ധനസ്ഥിതി അവലോകനം ചെയ്തു കമ്മീഷൻ ശിപാർശ സമർപ്പിക്കും.
പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും നൽകാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിർണയിക്കും.