ഡിവൈഎസ്പി ബെന്നി പരാതി നല്കി
Thursday, September 12, 2024 3:06 AM IST
മലപ്പുറം: മുട്ടില്‍ മരം മുറിക്കേസിന്റെ അന്വേഷണ ഉദ്യോസ്ഥനായതുകൊണ്ട് ചാനലില്‍ തനിക്കെതിരേ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ഗൂഢാലോചനയുമാണെന്നും ഇക്കാര്യം ശക്തമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
അതേസമയം, ചാനലിന്റെ ഓണ്‍ലൈനിലും മറ്റും ഇതേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മൂന്നുദിവസത്തിനകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ചാനലിനും പരാതി നല്കി. പരാമര്‍ശം പിന്‍വലിക്കാത്ത പക്ഷം നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനു പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.