പോലീസില്‍ കൂട്ട സ്ഥലംമാറ്റം; മലപ്പുറം എസ്പി തെറിച്ചു
Wednesday, September 11, 2024 2:17 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരായി ഇടത് എംഎല്‍എ പി.വി. അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയായി മലപ്പുറം ജില്ല പോലീസില്‍ കൂട്ട സ്ഥലംമാറ്റം. മലപ്പുറം എസ്പി എസ്. ശശിധരനെ സ്ഥലംമാറ്റി.
ആർ. വിശ്വനാഥാണ് പുതിയ എസ്പി. താനൂര്‍ കസ്റ്റഡി മരണത്തിലും വീട്ടമ്മയുടെ പീഡനപരാതിയിലും ഉള്‍പ്പെട്ട താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.
മലപ്പുറം സ്പെഷല്‍ ബ്രാഞ്ചിലെ പി. അബ്ദുല്‍ ബഷീറിനെ തൃശൂര്‍ റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറത്തെ എ. പ്രേംജിത്തിനെ തൃശൂര്‍ എസ്എസ്ബിയിലേക്കും പെരിന്തല്‍മണ്ണയിലെ സാജു കെ. ഏബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂരിലെ കെ.എം. ബിജുവിനെ ഗുരുവായൂരിലേക്കും സ്ഥലം മാറ്റി.
കൊണ്ടോട്ടിയിലെ പി. ഷിബുവിനെ തൃശൂര്‍ വിജിലന്‍സിലേക്കും നിലമ്പൂരിലെ പി.കെ. സന്തോഷിനെ പാലക്കാട്ക്രൈംബ്രാഞ്ചിലേക്കും മലപ്പുറം എസ്എസ്ബിയിലെ മൂസ വള്ളോക്കാടനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.