ബോ​ഗി​ക​ൾ വേ​ർ​പെ​ട്ടു; ട്രെയിൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ബോ​ഗി​ക​ൾ  വേ​ർ​പെ​ട്ടു;  ട്രെയിൻ ഗ​താ​ഗ​തം  ത​ട​സ​പ്പെ​ട്ടു
Wednesday, September 11, 2024 1:47 AM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി (​​​തൃ​​​ശൂ​​​ർ): ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ട്രെ​​​യി​​നി​​​ന്‍റെ ബോ​​​ഗി​​​ക​​​ൾ വേ​​​ർ​​​പെ​​​ട്ടു. ലോ​​​ക്കോ പൈ​​​ല​​​റ്റി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ൻ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി.

മു​​​ള്ളൂ​​​ർ​​​ക്ക​​​ര ആ​​​റ്റൂ​​​ർ മ​​​ന​​​പ്പ​​​ടി​​​ക്കു സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 5.45 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പി​​​ന്നീ​​​ട് ഡ്രൈ​​​വ​​​റും ലോ​​​ക്കോ പൈ​​​ല​​​റ്റും ഗാ​​​ർ​​​ഡും ചേ​​​ർ​​​ന്ന് വേ​​​ർ​​​പെ​​​ട്ട ബോ​​​ഗി​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ട്രെ​​​യി​​​ൻ നി​​​ർ​​​ത്തി​​​യി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഗേ​​​റ്റു​​​ക​​​ളും അ​​​ട​​​ച്ചി​​​ട്ട​​​തി​​​നാ​​​ൽ വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​ത​​​വും ഏ​​​റെ​​​നേ​​​രം ത​​​ട​​​സ​​​പ്പെ​​​ട്ടു. മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ളും ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം സ​​​മ​​​യം സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചി​​​ട്ട​​​തോ​​​ടെ ട്രെ​​​യി​​​ൻ​​​ഗ​​​താ​​​ഗ​​​ത​​​വും താ​​​റു​​​മാ​​​റാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.