ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഇ​നി നീ​ല​ക്ക​വ​റി​ൽ
ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഇ​നി നീ​ല​ക്ക​വ​റി​ൽ
Thursday, September 12, 2024 4:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി ഇ​​​നി​​​മു​​​ത​​​ൽ നീ​​​ല നി​​​റ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക ക​​​വ​​​റു​​​ക​​​ളി​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് .

ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വ​​​കു​​​പ്പ് ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി 50,000 നീ​​​ല ക​​​വ​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കും. പി​​​ന്നീ​​​ട് അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ അ​​​ത​​​ത് മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ ക​​​വ​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി അ​​​തി​​​ൽ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് ന​​​ൽ​​​ക​​​ണം.

സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലെ ഫാ​​​ർ​​​മ​​​സി​​​ക​​​ൾ​​​ക്കും ഇ​​​തേ പോ​​​ലെ നീ​​​ല ക​​​വ​​​റു​​​ക​​​ൾ ന​​​ൽ​​​കും. മ​​​രു​​​ന്നു​​​ക​​​ൾ ക​​​ഴി​​​ക്കേ​​​ണ്ട വി​​​ധ​​​ത്തി​​​ന് പു​​​റ​​​മേ നീ​​​ല ക​​​വ​​​റി​​​ൽ അ​​​വ​​​ബോ​​​ധ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യാ​​​ണ് ഇ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.


ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളു​​​ടെ അ​​​നാ​​​വ​​​ശ്യ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ ഉ​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ൻ കേ​​​ര​​​ളം സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ചു​​​വ​​​ടു​​​വ​​​യ്പ്പാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

റേ​​​ജ് ഓ​​​ൺ ആ​​​ന്‍റി മൈ​​​ക്രോ​​​ബി​​​യ​​​ൽ റ​​​സി​​​സ്റ്റ​​​ൻ​​​സ് (Rage on Antimicrobial Resistance - ROAR) എ​​​ന്ന പേ​​​രി​​​ൽ ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വ​​​കു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കി. ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും പോ​​​സ്റ്റ​​​ർ പ്ര​​​കാ​​​ശ​​​ന​​​വും ആ​​​രോ​​​ഗ്യ മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.