വടംവലി മത്സരത്തിനിടെ അ​സി.​ പ്ര​ഫ​സ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
വടംവലി  മത്സരത്തിനിടെ   അ​സി.​ പ്ര​ഫ​സ​ര്‍    കു​ഴ​ഞ്ഞു​വീ​ണ്    മ​രി​ച്ചു
Thursday, September 12, 2024 4:18 AM IST
കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​നി​ടെ കോ​ള​ജ് അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ തൊ​ടു​പു​ഴ നാ​ഗ​പ്പു​ഴ വെ​ട്ടു​പാ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വ​ര്‍​ക്കി​യു​ടെ മ​ക​ന്‍ ജെ​യിം​സ് വി.​ജോ​ര്‍​ജ് (38) ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ കോ​ള​ജി​ല്‍ ന​ട​ന്ന അ​ധ്യാ​പ​ക​രു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഉ​ട​ൻ ത​ല​ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.


മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ 9.30 കോ​ള​ജി​ല്‍ പൊ​തു​ദ​ര്‍​ശ​ത്തി​നു വ​ച്ച​ശേ​ഷം നാ​ഗ​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​മ്മ: മേ​രി. ഭാ​ര്യ: സോ​ന ജോ​ര്‍​ജ് (തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍). കോ​ള​ജി​ന്‍റെ ഈ ​അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തി​ലെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.