ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്തുവിടണം: ചെന്നിത്തല
Wednesday, September 11, 2024 1:47 AM IST
തിരുവനന്തപുരം: കോടതി വിമർശനത്തിന്റെ വെളിച്ചത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ മൊഴികൾക്കനുസരിച്ച് എഫ്ഐആറുകൾ എടുക്കണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഈ കേസുകളും ഉൾപ്പെടുത്തണം. ഈ അന്വേഷണം പ്രഹസനമാക്കി മാറ്റുവാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. അതിനെതിരായിട്ടാണ് ഹൈക്കോടതിയുടെ ശക്തമായ വിമർശനമെന്നും അദ്ദേഹം പറഞ്ഞു.