ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡബ്ള്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്.
കൂടിക്കാഴ്ചയില്‍ സിനിമ നയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യതയുടെ ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളും ഡബ്ള്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.