സംസ്ഥാന സർക്കാർ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു: ഗവര്‍ണര്‍
Wednesday, September 11, 2024 1:47 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നത് ഹൈക്കോടതിയുടെ നിര്‍ദേശമാണ്.
മലയാള സിനിമയില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയായെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നാല് വര്‍ഷം നടപടിയെടുത്തില്ലെന്ന കോടതിയുടെ വിമര്‍ശനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.