ധനകാര്യ കോണ്‍ക്ലേവ്: ചർച്ച നയിക്കാൻ മുൻനിര സാന്പത്തിക വിദഗ്ധരും
Wednesday, September 11, 2024 1:47 AM IST
തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന ധനവകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന കോണ്‍ക്ലേവിൽ സാന്പത്തിക, വികസന വിഷയങ്ങളിൽ ചർച്ച നയിക്കുന്നത് അന്താരാഷ്ട്ര അംഗീകാരമുള്ള വിഷയ വിദഗ്ധരുടെ വലിയ നിര.
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നാളെ ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന ചർച്ചയിൽ ധനകാര്യ മന്ത്രി കെ.എം. ബാലഗോപാൽ വിഷയം അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ മുൻ സാന്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ പ്രത്യേക പ്രഭാഷണം നിർവഹിക്കും.
തെലങ്കാന സ്പെഷൽ ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ.കെ. അതീഖ്, തമിഴ്നാട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടി. ഉദയചന്ദ്രൻ, പഞ്ചാബ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിൻഹ, മുൻ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.