കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Wednesday, September 11, 2024 1:47 AM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം പ​ഴ​യ​ച​ന്ത ഭാ​ഗ​ത്ത് കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ട​ക്കു​ന്നം പു​ളി​യ​നാം​കു​ന്നി​ൽ സി​നീ​ഷി​ന്‍റെ ഭാ​ര്യ അ​മ്പി​ളി രാ​ഘ​വ​ൻ (42) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​അ​മ്പി​ളി​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ നി​ള​യെ​യും കാ​ർ ഇടി​ച്ചുവീ​ഴ്ത്തു​ക​യാ​യി​രു​ന്നു.


സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്പി​ളി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​തി​നു ശേ​ഷം കാ​ർ മ​റി​ഞ്ഞു. ഉ​രു​ളി​കു​ന്നം വ​ര​മ്പ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് അ​മ്പി​ളി. സം​സ്‌​കാ​രം ഉ​രു​ളി​കു​ന്ന​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.