അതിജീവനത്തിന്റെ ഭാഗമായി ജീവനോപാധി പുനഃസ്ഥാപിക്കാൻ കത്തോലിക്കാ സഭ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ ആസ്പദമാക്കി കാരിത്താസ് ഇന്ത്യയുടെ ടീം ലീഡർ ഡോ. വി.ആർ. ഹരിദാസ് ക്ലാസ് നയിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അഷാ പോൾ പ്രദേശത്തിന് യോജിച്ച വിവിധ ഉപജീവന മാർഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. മേപ്പാടി പ്രദേശത്തെ ദുരിതബാധിതരായ കുടുംബങ്ങളുടെ പ്രതിനിധികളും പഞ്ചായത്തിലെ സ്വാശ്രയ സംഘ നേതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.
കാരിത്താസ് ഇന്ത്യ, സിആർഎസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് സുൽത്താൻ ബത്തേരി, ജീവന കാലിക്കട്ട്, സിഒഡി താമരശേരി, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, കെഎസ്എസ്എഫ് എന്നീ സംഘടനകളുടെ കൂട്ടായ നെറ്റ്വർക്കിലൂടെയാണ് കേരളകത്തോലിക്കാ സഭയുടെ തുടർപുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.